തൊളിക്കോട് ചായം-നടുവത്തുമുറി റോഡ് തുറന്നു

തൊളിക്കോട് പഞ്ചായത്തിൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 23 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ചായം-നടുവത്തുമുറി റോഡിന്റെ ഉദ്ഘാടനം കെ.എസ്.ശബരിനാഥൻ എം.എൽ.എ നിർവഹിച്ചു.ചായം വാർഡ് മെമ്പർ ബി.ബിജു അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അൻസർ,തേവൻപാറ വാർഡ് മെമ്പർ എൻ.എസ്.ഹാഷിം,പരപ്പാറ വാർഡ് മെമ്പർ ടി.നളിനകുമാരി,കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ,എസ്.അജികുമാർ,ചായം മുരളി,ഡി.ബിനു,ഒാമന പുത്തൻവീട്,സതീശൻ പേരയത്തുപാറ,അരുൺ എന്നിവർ പങ്കെടുത്തു.