കൊറോണ :പൊന്മുടി ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചു..

തിരുവനന്തപുരം:കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പൊന്മുടി ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്ര കുമാർ അറിയിച്ചു. പ്രകൃതി പഠന ക്യാമ്പുകൾ ഉൾപ്പെടെയുള്ള, വനത്തിനുള്ളിൽ ആളുകൾ കൂടുന്ന എല്ലാ പരിപാടികളും നിരോധിച്ചിട്ടുണ്ട്. നിലവിൽ മാർച്ച് 31 വരെയാണ് നിരോധനം. സംസ്ഥാനത്തെ

വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ,
വനാതിർത്തി പങ്കിടുന്നതും സഞ്ചാരികൾ എത്തുന്നതുമായ
എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്കും നിരോധനം ബാധകമാണ്. സംസ്ഥാനത്തെ വൈൽഡ്‌ലൈഫ് വാർഡൻമാരും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരും എല്ലാവിധ മുൻകരുതലുകളും എടുക്കണമെന്നും ജാഗ്രത പുലർത്തണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദ്ദേശം നൽകിയിട്ടുണ്ട്.