വക്കം പൗരാവലി ഡോ. മധുഗോപിനാഥിനും ഡോ. വക്കം സജീവിനും ആദരവ് നൽകി

വക്കം : വിവിധ രാജ്യങ്ങളിൽ നിന്ന് പുരസ്കാരങ്ങൾ നേടുകയും ഗ്ളോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റിയും ചൈന്നെ ആസ്ഥാനമായ ഭാരത് സേവക് സമാജും സംയുക്തമായി ഡോക്ടറേറ്റ് നൽകിയ ഡോ. മധുഗോപിനാഥിനും ഡോ. വക്കം സജീവിനും വക്കം പൗരാവലി സ്നേഹാദരം നൽകി. ദൈവപ്പുര ക്ഷേത്ര മൈതാനിയിൽ നടന്ന സമ്മേളനം അഡ്വ. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വേണുജി അദ്ധ്യക്ഷത വഹിച്ചു. സൂര്യ കൃഷ്ണമൂർത്തി ഇരുവരെയും അനുമോദിച്ചു. വി. ജോയി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാബീഗം, ബി.ജെ.പി ദക്ഷിണമേഖല ഉപാദ്ധ്യക്ഷൻ തോട്ടയ്ക്കാട് ശശി, ആം ആദ്മി പാർട്ടി മെൽവിൻ വിനോദ്, വാർഡ് മെമ്പർ പീതാംബരൻ എന്നിവർ സംസാരിച്ചു. പൗരാവലി പ്രസിഡന്റ് സജി വക്കം സ്വാഗതവും ട്രഷറർ സുനിൽ കുമാർ നന്ദിയും പറഞ്ഞു. യോഗാനന്തരം സമുദ്ര പെർഫോമിംഗ് ഗ്രൂപ്പിൻെറ കോസ്മിക് ഡാൻസ് ഓഫ് ശിവ എന്ന നൃത്താവതരണവും ഉണ്ടായിരുന്നു