ആൾകൂട്ടം : വാമനപുരം സർവ്വീസ് സഹകരണ ബാങ്കിലെ വോട്ടെടുപ്പ് നിറുത്തിവച്ചു

വാമനപുരം സർവ്വീസ് സഹകരണ ബാങ്കിലെ വോട്ടെടുപ്പ് നിറുത്തിവച്ചു.ഇന്ന് രാവിലെ 8 മണിയ്ക്ക ആരംഭിച്ച വോട്ടെടുപ്പ് തുടങ്ങിയപ്പോൾ തന്നെ നല്ല തിരക്കായിരുന്നു. വാമനപുരം ഗവ: അപ്പർ പ്രൈമറി സ്കൂളിലാണ് വോട്ടെടുപ്പ് നടന്നത്.കോവിഡ് 19 ൽ ജാഗ്രത ഉള്ളതിനാൽ പൊതുസ്ഥലങ്ങളിൽ ആളുകൾ കൂടുന്നതും രോഗലക്ഷണ ഉളളവർ ജാഗ്രത പാലിക്കണമെന്ന് ഉണ്ടായിരുന്നിട്ടും സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ നിയമം കാറ്റിൽ പറത്തി. 5 ബൂത്തുകളായാണ് സജ്ജീകരിച്ചിരുന്നത്.ഇതിൽ ഓരോ ബൂത്തിലും നല്ല തിരക്കായിരുന്നു.  ഒരു സ്ഥലത്ത് തന്നെ 500-ൽ അധികം പേരാണ് ക്യൂ നിന്നത്. എന്നാൽ ഇവിടെ എത്തിയവരിൽ  പലർക്കും പനിയും ചുമയും ഉള്ളവരാണ്. കുടുതൽ പേരും മാസ്ക് ധരിക്കാത്തവരും.  പോലീസ് അധികാരികൾ പോലും മാസ്ക് ധരിച്ചില്ല. ക്യൂവിൽ മണിക്കൂറുകൾ നിന്നാണ് വോട്ട് ഇടുന്നത്. ക്യൂവിൽ നിന്ന കളമച്ചൽ സ്വദേശി ചക്രപാണി കുഴഞ്ഞ് വീണ് ശർദ്ധിച്ചു. അയാളെ 108 – ൽ ആശുപത്രിയിൽ കൊണ്ടുപോയി. പോലീസിന് പോലും തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.മാസ്ക്ക് ധരിക്കാത്തത് പോലീസുകാരോട് ചോദിച്ചപ്പോൾ മാസ്ക്ക് കിട്ടാനില്ല എന്നാണ് പറഞ്ഞത്. ഉച്ചക്ക് 12. മണിയോടെ ജില്ല കളക്ടർ വോട്ടെടുപ്പ് നിറുത്തിവയ്ക്കാൻ ഉത്തരവ് ഇറക്കി. തീയതി തീരുമാനിച്ച് അറിയിക്കുമെന്ന് അറിയിച്ചു.  നാട്ടുകാർ പ്രതിക്ഷേധത്തിൽ ആണ് തിരികെ പോയത്. സ്ഥലത്ത് വൻ പോലീസ് സന്നാഹം ഉണ്ടായിന്നു. എന്നാൽ മെഡിക്കൽ സംഘങ്ങൾ ഇല്ലാത്തത് പ്രതിക്ഷേധങ്ങൾക്ക് കാരണമായി.