വർക്കലയിൽ ഡിവൈഎഫ്ഐ ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിന് തുടക്കമിട്ടു

വർക്കല :ഡിവൈഎഫ്ഐ വർക്കല ബ്ലോക്ക് കമ്മിറ്റി സംഘടപ്പിച്ച ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിൻ ദേവസ്വം ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം നിർവഹിച്ചു. എല്ലാ പ്രധാന പൊതുകേന്ദ്രങ്ങളിലും ഇത്തരം സാനിടൈസിംഗ് സ്റ്റേഷൻസ് സ്ഥാപിക്കുമെന്ന് ഡിവൈഎഫ്ഐ വർക്കല ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ബ്ലോക്ക് സെക്രട്ടറി ലെനിൻ രാജ്, പ്രസിഡന്റ് ആർ. സൂരജ്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങളായ ബിമൽ മിത്ര, രാജി സുനിൽ, മനുരാജ്, ബ്ലോക്ക് കമ്മിറ്റി അംഗം ഭരത്ത് എന്നിവർ നേതൃത്വം നൽകി.