വർക്കലയിൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ശക്തമായ തീരുമാനങ്ങൾ…

വർക്കല : വർക്കല താലൂക്ക് ആശുപത്രിയിൽ ഇന്ന് അഡ്വ:വി.ജോയി.എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.

യോഗം കൈക്കൊണ്ട പ്രധാന തീരുമാനങ്ങൾ:

1. ഇറ്റാലിയൻ പൗരൻ വർക്കലയിൽ എത്തിയതുമുതൽ ഇന്നലെവരെയുള്ള കാര്യങ്ങൾ പരിശോധിച്ച് കോണ്ടാക്റ്റ് മാപ്പ് തയ്യാറാക്കാൻ തീരുമാനിച്ചു.
2. രോഗിയുമായി സമ്പർക്കമുണ്ടായിട്ടുള്ള വ്യക്തികളെ ഐസൊലേറ്റ് ചെയ്യാൻ തീരുമാനിച്ചു.
3. ബീച്ചിലെ കച്ചവടസ്ഥാപനങ്ങൾ 31 വരെ അടച്ചുപൂട്ടാൻ തീരുമാനിച്ചു.
4. കടൽത്തീരത്ത് ടൂറിസ്റ്റുകളെ നിരോധിക്കാൻ തീരുമാനിച്ചു.
5. ജനങ്ങൾക്ക് ആവശ്യമായ ബോധവൽക്കരണം നടത്താൻ തീരുമാനിച്ചു.
6. ഭീതി പടർത്തുന്ന വാർത്തകൾക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസിനെ ചുമതലപ്പെടുത്തി.
7. ആരോഗ്യ പ്രവർത്തകർ, പോലീസ്, മുൻസിപ്പാലിറ്റി, റവന്യൂ ഉദ്ദ്യോഗസ്ഥരു ടേയും സംയുക്ത പരിശോധനയും നിരീക്ഷണവും ശക്തമാക്കി

യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ വിനോദ്, തിരു: മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ചീഫ് ഡോ: ചിന്ത, മുൻസിപ്പൽ ചെയർ പേഴ്‌സൺ ബിന്ദു ഹരിദാസ്, വൈസ് ചെയർമാൻ അനീജോ, തഹസീൽദാർ വിനോദ് രാജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗം ഡോക്ടർമാർ വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ വില്ലേജ് ഓഫീസർമാർ, വർക്കല പോലീസ് ഉദ്ദ്യോഗസ്ഥർ, ടൂറിസം അസ്സോസിയേഷൻ ഭാരവാഹികൾ, ദേവസ്വം അധികൃതർ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.