തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു.

നെടുമങ്ങാട്‌ :തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു.വലിയമല പോലിസ് സ്റ്റേഷൻ പരിധിയിൽ മന്നൂർക്കോണം കൊച്ചുകരിക്കകം മനു ഭവനിൽ സുദർശന്റെ ഭാര്യ മേഴ്‌സി (50) ആണ് മരിച്ചത്.

മാർച്ച്‌ 5ന് രാത്രി 12 മണിയോടെയാണ് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച മേഴ്സിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഐസിയുവിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം ആറു മണിയോടുകൂടി മരിച്ചു.

ഭർത്താവുമായി വഴക്കിട്ടാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം നടന്നു വരുന്നു.

മക്കൾ : സുനിത, മനു