Search
Close this search box.

ചിറയിൻകീഴിൽ വീട്ടിൽ വ്യാജ ചാരായം ഉണ്ടാക്കി വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ

eiG30D645812_compress91

ചിറയിൻകീഴ് : ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട കോളിച്ചിറ കാണിക്കമുക്കിനു സമീപം കാട്ടുകുളം പുത്തൻ വീട്ടിൽ വ്യാജചാരായം നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്ന പ്രതി അറസ്റ്റിൽ.

അഴൂർ വില്ലേജിൽ കോളിച്ചിറ ദേശത്ത് കോളിച്ചിറ കാണിക്കമുക്കിനു സമീപം കാട്ടുകളം പുത്തൻ വീട്ടിൽ ബാബുവിന്റെ മകൻ അഭിലാഷിനെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റു ചെയ്തത്.

ചിറയിൻകീഴ് ഇൻസ്പെക്ടർ സജീഷിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് സ്റ്റേഷൻ എസ് . ഐ .മാരായ വിനീഷ് , ഗിരീഷ്, സിപിഒ മാരായ സുജീഷ് , അഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി അഭിലാഷിന്റെ വീടിനു പരിസരത്ത് പരിശോധന നടത്തിയതിൽ വീടിനു പുറകുവശത്ത് പുരയിടത്തിൽ ഒരു പ്ലാസ്റ്റിക് ബക്കറ്റിലും , ഒരു കന്നാസിലുമായി ഏകദേശം 15 ലിറ്ററോളം ചാരായം നിർമ്മിക്കുന്നതിനാവശ്യമായ കോട കുഴിച്ചിട്ടിരിക്കുന്നത് കണ്ടെത്തി .സംഭവസ്ഥലത്തു നിന്നും അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!