Search
Close this search box.

കഞ്ചാവ് ചെടി നട്ടുവളര്‍ത്തലും വില്പനയും : രണ്ടുപേർ അറസ്‌റ്റിൽ.

eiXMTBK27011

വര്‍ക്കല: വർക്കല ശ്രീനിവാസപുരം കണ്വാശ്രമത്തെ റിസോർട്ടിൽ കഞ്ചാവ് ചെടി നട്ടുവളര്‍ത്തുകയും കഞ്ചാവ്‌ തമിഴ്നാട്ടില്‍ നിന്നുമെത്തിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് വിൽപ്പന നടത്തുകയും ചെയ്ത രണ്ടുപേർ അറസ്‌റ്റിൽ. പാലച്ചിറ സലിം മന്‍സിലില്‍ അബ്ദുള്ള (22), ജാസ്സ് പാലസില്‍ ഇജാസ് (20) എന്നിവരാണ് പന്തുവിള കോളനിക്ക് സമീപം പിടിയിലായത്. ഇവരിൽനിന്ന്‌ 30 പൊതിയും കണ്ടെടുത്തു.

ഒരു വര്‍ഷമായി ഇവർ റിസോർട്ടിലാണ്‌ താമസം. ഇവിടെ നട്ടുവളര്‍ത്തിയ 25 ഓളം കഞ്ചാവ് ചെടികളും വര്‍ക്കല പൊലീസ് കണ്ടെടുത്തു. തമിഴ്നാട്ടില്‍നിന്നു ബൈക്കിലെത്തിച്ച 10 ഗ്രാമിന്റെ ചെറിയ പൊതിക്ക് 1000 രൂപ നിരക്കിലായിരുന്നു വിൽപ്പന. വിദ്യാർഥികളായിരുന്നു ആവശ്യക്കാർ.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇവരെ പിടികൂടിയത്. സിഐ ജി ഗോപകുമാറിന്റ നേതൃത്വത്തില്‍ എസ്ഐ പി അജിത്‌ കുമാര്‍, പ്രൊബേഷന്‍ എസ്ഐ വി പി പ്രവീണ്‍, ഗ്രേഡ്‌ എസ്ഐ ഷാബു, ഷൈന്‍, സുബാഷ്, അനില്‍ കുമാര്‍ എന്നിവരും സംഘത്തിലുണ്ടായി.

തേനിയില്‍നിന്നാണ് പ്രതികള്‍ കഞ്ചാവ് എത്തിക്കുന്നത്. അബ്ദുള്ള 2018 ജൂലൈ 16ന് വര്‍ക്കല തിരുവമ്പാടിയില്‍ കിഴക്കേകുളം വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയതിനും രണ്ടര കിലോ കഞ്ചാവ് കൈവശം വച്ചതിനും മൂന്നുമാസം ജയില്‍ശിക്ഷയനുഭവിച്ചിട്ടുണ്ട്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!