Search
Close this search box.

ദുരന്തനിവാരണത്തിന് അര കോടി പദ്ധതിയിൽ ഉൾപ്പെടുത്തിയ മംഗലപുരത്തിനു അംഗീകാരം

eiMVGF628860

മംഗലപുരം : 2020-21 വാർഷിക പദ്ധതിയിൽ ദുരന്ത നിവാരണ പ്രവർത്തങ്ങൾക്ക് 50 ലക്ഷം രൂപ ഉൾപ്പെടുത്തിയ മംഗലപുരം ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി ആസൂത്രണത്തിന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ദുരന്തങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ ആളുകളെ മാറ്റിപാർപ്പിക്കുന്നതിനു ഒരു സ്കൂൾ ഷെൽട്ടറായി മാറ്റുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കൈലത്തുകോണം എൽ പി എസിനു നവീകരിക്കുന്നതിനും കൂടുതൽ ശൗചാലയങ്ങൾ നിർമ്മിക്കുന്നതിനും കുളിമുറികൾ നിർമ്മിക്കുന്നതിനുമായി 25 ലക്ഷവും, ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം, റോഡ് സുരക്ഷ സേന, അപകടങ്ങളിൽ പെടുന്നവർക്ക് അടിയന്തിര ശുശ്രൂഷ നൽകാൻ എമർജൻസി റെസ്പോൺസ് ടീമിന് പരിശീലനം, ആശുപത്രിയിൽ എത്തിക്കുന്ന വോളന്റിയേഴ്സ്സിനു പ്രാഥമിക ചിലവുകൾ ചെയ്യേണ്ടി വന്നാൽ സാമ്പത്തിക സഹായം, അഗ്നി, വൈദ്യുതി, ഗ്യാസ് മൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച് ബോധവൽക്കരണം തുടങ്ങീ ‘കരുതൽ ‘ എന്ന പേരിട്ട ദുരന്ത നിവാരണ പദ്ധതിയ്ക്ക് 25 ലക്ഷം എന്നിങ്ങനെ ഉൾപ്പെടുത്തിയാണ് മംഗലപുരം പഞ്ചായത്തിന്റെ പദ്ധതികൾക് അംഗീകാരം നേടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!