Search
Close this search box.

വീട്ടിൽ ചാരായം വാറ്റിയ പ്രതിയെ നഗരൂർ പോലീസ് പിടികൂടി

ei3FHRC23756_compress83

നഗരൂർ : നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊടുവഴന്നൂരിൽ വീട്ടിൽ ചാരായം വാറ്റിയ പ്രതിയെ നഗരൂർ പോലീസ് പിടികൂടി. കൊടുവഴന്നൂർ, പന്തുവിള, പ്രതീക്ഷ ക്ലബ്ബിന് സമീപം വിളയിൽ വീട്ടിൽ ശിവപ്രസാദ് (46) ആണ് അറസ്റ്റിലായത്.

പ്രതി വീട്ടിലെ അടുക്കളയിൽ ഗ്യാസ് സ്റ്റൗവിൽ കുക്കർ ഉപയോഗിച്ച് ചാരായം വാറ്റുകയായിരുന്നു. പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പ്രതിയെയും വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും ചാരായവും കോടയും പിടികൂടി.

നഗരൂർ എസ്‌ഐ എം. സാഹിൽ, ജി. എസ്‌.ഐ പ്രഭാകരൻ, എഎസ്‌ഐ പ്രസന്നൻ, എസ്.സി.പി.ഒ സാംജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും അറസ്റ്റും നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!