Search
Close this search box.

കൊറോണ അവധിക്കാല വായന അനുഭവങ്ങൾ പങ്കിടുന്ന സ്കൂൾ വിദ്യാർത്ഥിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു

eiWHBQB11608_compress19

കൊറോണ അവധിക്കാല വായന അനുഭവങ്ങൾ പങ്കിടുന്ന സ്കൂൾ വിദ്യാർത്ഥിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു. പ്ലസ് വൺ വിദ്യാർത്ഥിയായ ദേവവ്രതനാണ് തന്റെ വായന അനുഭവം കൂട്ടുകാരുമായി വീഡിയോ വഴി പങ്കിടുന്നത്. അടച്ചുപൂട്ടലിന്റെ ആദ്യ ദിവസങ്ങളിൽ വല്ലാതെ മുഷിഞ്ഞു പോയ ദേവവ്രതൻ അമ്മ പറഞ്ഞതനുസ്സരിച്ചാണ് ഒരു പുസ്തകം വായിക്കാനെടുത്തത്. പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹറു മകൾ ഇന്ദിരക്ക് അയച്ച കത്തുകളായിരുന്നു അവ. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പേരിലറിയപ്പെട്ട പുസ്തകം തൊട്ടടുത്ത ദിവസത്തോടെയാണ് വായിച്ചു തീർത്തത്.ഇതിനിടയിലാണ് സ്റ്റുഡൻസ് പോലീസ് കേഡറ്റ് അംഗമായ ഈ വിദ്യാർത്ഥിയോട് അദ്ധ്യാപകൻ അവധിക്കാലത്തെ കുറിച്ച് സംസാരിക്കാൻ ആവശ്യപ്പെട്ടത്. ആ നിർദ്ദേശം അനുസരിച്ച് വായനയെ കുറിച്ച് സംസാരിക്കാനാണ് ദേവവ്രതൻ തയ്യാറായത്. എന്നാൽ,വിദ്യാർത്ഥി എന്ന നിലയിൽ ദേവവ്രതന്റെ വാക്കുകൾ ഇതിനകം മുതിർന്നവരടക്കം നിരവധി പേരെ ആകർഷിച്ചുകഴിഞ്ഞു.നാവായിക്കുളം ദേവദത്തം വീട്ടിൽ ജോയി — ഷീജുജോയി ദമ്പതികളുടെ മകനായ ദേവദത്തൻ പാരിപ്പള്ളി അമൃതാ സ്കൂൾ വിദ്യാർത്ഥിയാണ്. വരും ദിവസങ്ങളിൽ വായിക്കുന്നപുസ്കങ്ങളെ കുറിച്ച് കൂട്ടുകാരുമായി ആശയങ്ങൾ പങ്കിടാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചുമിടുക്കൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!