Search
Close this search box.

തെരുവുനായയുടെ വയറിൽ പ്ലാസ്റ്റിക് കയർ വരിഞ്ഞു കെട്ടി വ്രണമായ നിലയിൽ, രക്ഷകരായി ആറ്റിങ്ങൽ ഫയർ ഫോഴ്സ്

ei3ZSIH43973

ആറ്റിങ്ങൽ : വയറിൽ പ്ലാസ്റ്റിക് കയറു വരിഞ്ഞു കെട്ടി വലിയ വ്രണവുമായി നടന്ന തെരുവുനായയെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. പെരുംകുളം പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം ഇന്നലെ രാത്രിയിലാണ് സംഭവം. നായയുടെ വയറിലെ മുറിവ് അഴുകി ദുർഗ്ഗന്ധം വമിക്കുന്ന രീതിയിൽ അതിദാരുണമായിരുന്നു. തുടർന്ന് ഫയർ ഫോഴ്സ് സംഘം ഒന്നൊര കിലോമീറ്ററോളം പിൻതുടർന്ന് നായയെ പിടിച്ച് കയർമുറിച്ചുമാറ്റി ഡെറ്റോളൊഴിച്ച് അണുവിമുക്തമാക്കിയതിനു ശേഷം മഞ്ഞപ്പൊടി മുറിവിൽ വിതറി വിട്ടയച്ചു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജിത് ലാൽ എസ്ഡിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർമാരായ ഷിജാം, അനിമോൻ, ഫയർ ഓഫീസർമാരായ രജീഷ്, അനിൽകുമാർ എന്നിവരാണ് നായയെ ഏതോ സാമൂഹിക വിരുദ്ധർ ചെയ്തു കൂട്ടിയ ക്രൂരതയിൽ നിന്നും രക്ഷിച്ചത്.

വീഡിയോ :

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!