ചെമ്മരുതിയിൽ ക്ഷീരകർഷകർക്ക് കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്തു

ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ കോവിഡ് 19 മൂലം നിരീക്ഷണത്തിലായിരുന്ന പശു വളർത്തുന്ന ക്ഷീരകർഷകർക്ക് 2ചാക്ക് വീതം കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്തു.

കോവിഡ് മൂലം നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 376 പേരിൽ 21 പേർ ക്ഷീര കർഷകർ ആയിരുന്നു. അവർക്ക് 42 ചാക്ക് കാലീത്തീറ്റകൾ സൗജന്യമായി വിതരണം ചെയ്തു. തച്ചോട് മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം ഉദ്ഘാടനം ചെയ്തു .അസിസ്റ്റന്റ് സെക്രട്ടറി കിരൺ ചന്ദ്, വെറ്ററിനറി ഡോക്ടർ രാജേഷ് ചന്ദ്രൻ ,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അഞ്ചു, താരാ, വിപിൻ എന്നിവർ പങ്കെടുത്തു.