Search
Close this search box.

വിരമിക്കൽ ചടങ്ങിൽ പ്രിൻസിപ്പാൾ കേരളത്തിന്‌ കൈത്താങ്ങായി..

eiEY67E46205_compress75

കിളിമാനൂർ : കിളിമാനൂർ എച്ച്.എസ് പ്രിൻസിപ്പാൾ എം.ജി. ബീനാകുമാരി ടീച്ചറുടെ വിരമിക്കൽ ചടങ്ങിൽ ടീച്ചറുടെ വകയായി 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കൂടാതെ 1000 മാസ്ക്ക് നിർമ്മിച്ച് കേശവപുരം ആശുപത്രിക്കും കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബീനാകുമാരി ടീച്ചർ നൽകിയ 50000/- രൂപ അഡ്വ ബി സത്യൻ എം.എൽ.എ ഏറ്റുവാങ്ങി. കേശവപുരം ആശുപത്രിക്ക് നൽകിയ 1000 മാസ്കുകൾ എംഎൽഎ ഡോ ഷാജിക്ക് കൈമാറി..

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പിറ്റിഎ പ്രസിഡൻ്റ് ഷീജാ ഷൈജു ദേവ് അദ്ധ്യക്ഷയായി. പ്രിൻസിപ്പൾ ബിനാ കുമാരി സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ ഹരികൃഷ്ണൻ നായർ, ഗ്രാമ പഞ്ചായത്ത് അംഗം.യു.എസ്, സുജിത്ത്, പി റ്റി എ ഭാരവാഹികളും അദ്ധ്യാപകരും പങ്കെടുത്തു.

കിളിമാനൂർ എച്ച്.എസ് മികവിൻ്റെ കേന്ദ്രമാക്കി മാറ്റാനുള്ള യജ്ഞത്തിൽ നിലവിലുണ്ടായിരുന്ന പ്രിൻസിപ്പാൾ ബീനാകുമാരി ടീച്ചർ വലിയ സംഭാവന നൽകിയിരുന്നു. തുടർന്ന് വിദ്യഭ്യാസ പ്രവർത്തനങ്ങൾക്ക് ടീച്ചർക്ക് നാടിൻ്റെ വകയായി അഭിനന്ദനങ്ങൾ അറിയിക്കുന്നതായി എംഎൽഎ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!