Search
Close this search box.

കിഴുവിലത്ത് ക്യാമറകൾ മിഴി അടച്ചതായി പരാതി, മാലിന്യ നിക്ഷേപം തുടരുന്നു

ei83WV250298_compress57

കിഴുവിലം : കിഴുവിലം പഞ്ചായത്തിലെ വിവിധ മേഘലകളിലായി സ്ഥാപിച്ചിരിക്കുന്ന ക്യാമറകളെല്ലാം പ്രവർത്തന രഹിതമാണെന്ന് പരാതി ഉയരുന്നു.പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കക്കൂസ് മാലിന്യമുൾപ്പെടെ നിക്ഷേപിക്കുന്നത് തുടരുന്നു. കൂടാതെ പഞ്ചായത്ത്‌ പരിധിയിൽ വയൽ നികത്തലും പതിവാകുന്നതായി ആരോപണമുണ്ട്. പരാതികൾ നൽകിയിട്ടും അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

സമ്പൂർണ ക്യാമറവൽക്കരണം എന്ന് പേരിൽ സ്ഥാപിച്ച ക്യാമറകളാണ് മന്ത്രി എ.സി മൊയ്തീനാണ് ഉദ്ഘാടനം ചെയ്തത്. ക്യാമറ സ്ഥാപിച്ചതിൽ വ്യാപക അഴിമതി നടന്നതായി സിപിഐ കിഴുവിലം ലോക്കൽ സെക്രട്ടറി എ അൻവർഷാ ആരോപിച്ചു. ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാൻ സിപിഐ കിഴുവിലം ലോക്കൽ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. ദീപു, ദിലീഷ് കുമാർ , അജയൻ അഴൂർ, അതുൽ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!