മാണിക്കലിൽ സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കം

മാണിക്കൽ : സംസ്ഥാന സർക്കാർ ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, ആരോഗ്യം, മത്സ്യബന്ധനം, വ്യവസായം, പട്ടികവർഗ്ഗ വികസനം, ജലസേചനം തുടങ്ങിയ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന ‘സുഭിക്ഷ കേരളം’, പദ്ധതിക്ക് മാണിക്കൽ പഞ്ചായത്തിൽ തുടക്കമായി. തരിശുകിടക്കുന്ന കൃഷിഭൂമി ഉപയോഗമാക്കുന്നതിന്റെ ഭാഗമായി മാണിക്കൽ ഗ്രാമപഞ്ചായത്ത് തല നടീൽ ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് സുജാത ഉദ്ഘാടനം നിർവഹിച്ചു. ജനമോഹന ജ്ഞാനതപസി കുതിര കുളം ജയൻ ,പമില വിമൽരാജ് ,ലേഖകുമാരി ,സദാശിവൻ നായർ ,സഹിറത്ത് ബീവി ,ഷിഹാബുദീൻ തുടങ്ങിയവർ പങ്കെടുത്തു