അന്യസംസ്ഥാനങ്ങളിൽ നിന്ന് ആറ്റിങ്ങലിലെത്തിയവരെ ഹോം ക്വാറന്റൈനിലാക്കി..

ആറ്റിങ്ങൽ: അന്യസംസ്ഥാനങ്ങളിൽ നിന്ന് ആറ്റിങ്ങൽ കെ.എസ്.ആർ.റ്റി.സി ഡിപ്പോയിലെത്തിയ മലയാളികളെ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ ഹോം ക്വാറന്റൈനിൽ അയച്ചു.
തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കെ.എസ്.ആർ.റ്റി.സി ബസിൽ ഉച്ചക്കും വൈകുന്നേരവുമായി എത്തിയ 20 ഓളം പേരെയാണ് ചെയർമാൻ എം. പ്രദീപിന്റെ നേതൃത്വത്തിൽ ആംബുലൻസുകളിൽ വീടുകളിലെത്തിച്ചത്.
ആറ്റിങ്ങൽ സ്വദേശികളായ 9 പേരെ കൂടാതെ മണമ്പൂർ, കല്ലമ്പലം, കൊടുവഴന്നൂർ, പിരപ്പൻകോട്, നാവായികുളം, പനങ്ങാട്, മുദാക്കൽ, മടവൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരെയും പ്രാഥമിക സുരക്ഷാ സംവിധാനങ്ങളോടെ ആംബുലൻസിൽ വീടുകളിലെത്തിച്ചു. പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയവരാണിവർ. ബസും പരിസരവും അണുവിമുക്തമാക്കിയ ശേഷം ഇവരുപയോഗിച്ചിരുന്ന മാസ്ക്, ഗ്ലൗസ് തുടങ്ങിയവ കത്തിക്കുകയും പകരം പുതിയത് നൽകിയാണ് വീട്ടിലേക്ക് യാത്രയാക്കിയത്.