തൊഴിൽനിയമം അട്ടിമറിക്കുന്നതിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള ദേശീയ പ്രക്ഷോഭം

ആറ്റിങ്ങൽ ഏര്യായിൽ 20 കേന്ദ്രങ്ങളിൽ

തൊഴിൽ നിയമങ്ങൾ മരവിപ്പിച്ചു 8 മണിക്കൂർ ജോലി 12 മണിക്കൂറാക്കി ഉയർത്തി. വേതനം വെട്ടിക്കുറച്ചു. സേവന വേതന വ്യവസ്ഥകളെല്ലാം ഇല്ലാതാക്കി. ആരെയും എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാമെന്ന വ്യവസ്ഥകൾ ഉണ്ടാക്കി രാജ്യത്തെ ഒരു പിടി മുതലാളിമാരെ സഹായിക്കുകയാണ് കേന്ദ്രസർക്കാരെന്നും മണ്ണും വിണ്ണുമുൾപ്പെടെ പൊതു മേഖലയിലെ എല്ലാ സ്ഥാപനങ്ങളും വിറ്റുതുലയ്ക്കുകയാണെന്നും ഇതിനെതിരെ (മേയ് 22ന് ) ഇന്ന് രാജ്യവ്യാപകമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ എല്ലാ കേന്ദ്ര സർക്കാരാഫീസിനു മുൻപിലും പ്രതിഷേധം സംഘടിപ്പിച്ചു. ആറ്റിങ്ങൽ ഏര്യായിൽ 20 കേന്ദ്രങ്ങളിൽ പ്രതിഷേധങ്ങൾ നടന്നു.

ആറ്റിങ്ങൽ എൽഐസി-സ.ആർ.രാമു

വക്കം പോസ്റ്റാഫീസ് – ബി.സത്യൻ എംഎൽഎ

അവനവഞ്ചേരി-പോസ്റ്റാഫീസ് – അഡ്വ. ആറ്റിങ്ങൽ ജി സുഗുണൻ

ആറ്റിങ്ങൽ പോസ്റ്റാഫീസ് – എസ്.ഉണ്ണികൃഷ്ണൻ ( INTUC)

ആലംകോട് പോസ്റ്റാഫീസ് – അഡ്വ.മുഹസിൻ (AITUC)

ചിറയിൻകീഴ് ബിഎസ്എൻഎൽ ആഫീസ് – മനോജ് ബി.ഇടമന,
കടയ്ക്കാവൂർ റയിൽവെ സ്റ്റേഷൻ – കെ.രാജൻ ബാബു,
കടയ്ക്കാവൂർ പോസ്റ്റാഫീസ് – ബീന രാജീവ് (INTUC)
കായിക്കര പോസ്റ്റാഫീസ് – അഞ്ചുതെങ്ങ് സുരേന്ദ്രൻ,
അഞ്ചുതെങ്ങ് പോസ്റ്റാഫീസ് – സി.പയസ് ,
പൂത്തുറ പോസ്റ്റാഫീസ് – ബിജു ജോസഫ് (AITUC) പെരുമാതുറ പോസ്റ്റാഫീസ് – എം.വി.കനകദാസ് ,
ചിറയിൻകീഴ് റയിൽവെ സ്റ്റേഷൻ – ജി.ശശി (INTUC) ചിറയിൻകീഴ് പോസ്റ്റാഫീസ് – രവീന്ദ്രൻ നായർ, മുടപുരം പോസ്റ്റാഫീസ് – ജി.വേണുഗോപാലൻനായർ ,
കുറക്കട പോസ്റ്റാഫീസ് – കിഴുവിലം രാധാകൃഷ്ണൻ ( INTUC)
കോരാണി പോസ്റ്റാഫീസ് – വി.വിജയകുമാർ, മുദാക്കൽ പോസ്റ്റാഫീസ് – ചന്ദ്രബാബു കടയ്ക്കാവൂർ ബിഎസ്എൻഎൽ ആഫീസ് – എ.സജീർ (AITUC) എന്നിവർ ഉദ്ഘാടനം ചെയ്തു.