സഖാക്കൾ സാംസ്കാരിക വേദി റംസാൻ കിറ്റുകൾ വിതരണം ചെയ്തു.

കുളമുട്ടം: സഖാക്കൾ സാംസ്കാരിക വേദി കുളമുട്ടം നിവാസികൾക്ക് റംസാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. വർഷങ്ങളായി സംഘടിപ്പിച്ചിരുന്ന ഇഫ്താർ സംഗമം ഒഴിവാക്കിയാണ് നിലവിലെ കൊറോണ ലോക്ഡൗൻ സാഹചര്യം മുൻ നിർത്തി 150 ഓളം അർഹതപ്പെട്ട കുടുംബങ്ങൾക്ക് ധാന്യകിറ്റുകൾ വിതരണം ചെയ്തത്.

 

സഖാക്കൾ സാംസ്കാരിക വേദി സെക്രെട്ടറി എ എം സാബു (ബേബി) അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രെറ്ററിയേറ്റ മെമ്പറും ജില്ലാപഞ്ചായത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ബിപി മുരളി ധാന്യ കിറ്റുകൾ വിതരണം ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തു മെമ്പർ അഡ്വ.എസ് ഷാജഹാൻ, മനമ്പൂർ സർവീസ് സഹകരബാങ്ക് പ്രസിഡന്റ് എ നഹാസ്, സഖാക്കൾ സംസ്കരികവേദി പ്രസിഡന്റ് നാസർ കുളമുട്ടം, സിപിഎം വർക്കല ഏരിയകമ്മിറ്റി അംഗം സുധീർ, സിപിഎം ബ്രാഞ്ച് സെക്രട്ടറി എസ് താഹ, ഡി വൈ എഫ് ഐ മണമ്പൂർ മേഖലാ പ്രസിഡന്റ് സഫീർ കുളമുട്ടം എന്നിവർ സന്നിഹിതരായിരുന്നു.
സിപിഐഎം, ഡി വൈ എഫ് ഐ പ്രവർത്തകർ കിറ്റുകൾ വീടുകളിൽ എത്തിച്ചുനൽകി.