Search
Close this search box.

തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഇനി ഒരു കുടക്കീഴില്‍, ഓഫീസുകള്‍ കടലാസ് രഹിതമാകും. തുടക്കം : ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍

ei4F0HR98413

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുളള സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും സുതാര്യമായും ലഭിക്കാന്‍ സൗകര്യമൊരുങ്ങുന്നു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ ഇന്‍റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്‍റ് സിസ്റ്റം വഴി ഫയല്‍ നീക്കം ഏകോപ്പിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി അവാര്‍ഡുകള്‍ നേടിയ തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി പഞ്ചായത്തില്‍ 20 മുതല്‍ പദ്ദതി നടപ്പാക്കിത്തുടങ്ങും. ആദ്യഘട്ടത്തില്‍ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന പദ്ധതി രണ്ടാംഘട്ടത്തില്‍ നഗരസഭകളിലും അവസാനമായി കോര്‍പ്പറേഷനുകളിലും വ്യാപിപ്പിക്കും. ആഗസ്റ്റ് മാസത്തോടെ ഇത് പൂര്‍ണ്ണമായി നടപ്പിലാക്കാണ് ഉദ്ദേശിക്കുന്നത്.
ജനന-മരണ രജിസ്ട്രേഷന്‍, സാമൂഹികസുരക്ഷാ പെന്‍ഷന്‍ എന്നിവയ്ക്ക് സേവന, കെട്ടിടനികുതി കണക്കാക്കലിന് സഞ്ചയ, പെന്‍ഷന്‍ പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ക്ക് സുലേഖ, പഞ്ചായത്ത് ഭരണസമിതി യോഗങ്ങള്‍ക്ക് സകര്‍മ്മ, അക്കൗണ്ടിങ്ങിന് സാംഖ്യ തുടങ്ങി വിവിധ സോഫ്റ്റുവെയറുകള്‍ പഞ്ചായത്തുകളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവയ്ക്കെല്ലാം പകരം ഇനി ഒറ്റ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാല്‍ മതിയാകും. ഇതോടെ സേവനങ്ങള്‍ക്ക് വേഗമേറും.
അപേക്ഷയോടൊപ്പം വിവിധ രേഖകള്‍ പലപ്പോഴായി നല്‍കേണ്ടിവരുന്നുണ്ട്. ഏതെങ്കിലും രേഖ സമര്‍പ്പിക്കാനുണ്ടെങ്കില്‍ അതുമായി പലതവണ ഓഫീസുകള്‍ കയറിയിറങ്ങേണ്ടിയും വരും. പുതിയ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ വേണ്ട രേഖകളുടെ വിവരങ്ങള്‍ മൊബൈലിലൂടെയോ ഇ-മെയില്‍ വഴിയോ അപേക്ഷകന് അറിയാന്‍ കഴിയും. അപേക്ഷ ആരെല്ലാം കൈകാര്യം ചെയ്യുന്നു. സേവനം ലഭിക്കുന്നതിനും വൈകുന്നതിനുമുളള തടസ്സങ്ങള്‍ എന്നിവ ഓരോഘട്ടത്തിലും അറിയാനുമാകും. ഉദ്യോഗസ്ഥര്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കാലതാമസം വരുത്തുന്നുണ്ടോയെന്നും മനസ്സിലാക്കാം.
ഉദ്യോഗസ്ഥര്‍ രാവിലെ ഓഫീസിലെത്തുമ്പോള്‍ കൈകാര്യം ചെയ്യേണ്ട ഫയലുകളുടെ എണ്ണവും അതിന് സ്വീകരിക്കേണ്ട രീതിയും എത്ര ദിവസത്തിനുളളില്‍ സേവനം നല്‍കണം എന്നതുള്‍പ്പെടെയുളള വിവരങ്ങള്‍ സോഫ്റ്റ് വെയര്‍ നല്‍കും മൊബൈല്‍ വഴിയും അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി അയയ്ക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ഓഫീസുകളില്‍ നിരന്തരം കയറിയിറങ്ങേണ്ട സ്ഥിതിയും ഒഴിവാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!