Search
Close this search box.

വലിയമല ഇൻസ്പെക്ടർ ജി. അജയകുമാറിനെ സസ്പെൻഡ് ചെയ്തു

eiCEDB727715_compress37

തിരുവനന്തപുരം: വ്യാജ വാറ്റുകാരിൽ നിന്നും രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ റേഞ്ച് ഡിഐജി. കെ. സഞ്ചയ്കുമാർ ഐപിഎസിന്റെ സ്പെഷ്യൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഐജി സസ്പെന്റ് ചെയ്തു. അരുവിക്കര സി ഐയുടെ പേരിലാണ് കൈക്കൂലി വാങ്ങിയത്. ഇക്കാര്യം അറിഞ്ഞ അരുവിക്കര സിഐ മേലുദ്യോഗസ്ഥരോട് പരാതിപ്പെടുകയായിരുന്നു. അരുവിക്കര ഭാഗത്തെ വ്യാജ വാറ്റുമായി ബന്ധപ്പെട്ടാണ് വഴയില സ്വദേശിയെ അരുവിക്കര സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ വലിയമല സി ഐ അജയകുമാർ ഇടപെട്ട് ഇയാളെ രക്ഷിക്കുകയായിരുന്നു.

തുടർന്ന് വ്യാജവാറ്റുകാരനെ വിളിച്ച വലിയമല സി ഐ മൂന്നുലക്ഷം രൂപ അരുവിക്കര സി ഐ ആവശ്യപ്പെട്ടതായി അറിയിച്ചു. താൻ ഇടപെട്ട് രണ്ട് ലക്ഷം രൂപയാക്കിയെന്നും പണം നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.
കാട്ടാക്കട സി ഐ ആയിരിക്കെ കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്നയാളാണ് അജയകുമാർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!