Search
Close this search box.

വർക്കലയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു, 70കാരിയായ വീട്ടമ്മ ചെയ്തത്…..

eiEZEZ663888

വർക്കല : പ്രായം തളർത്താത്ത ധൈര്യമുണ്ട് റുഖിയ ബീവിക്ക്, അതുകൊണ്ട് വൻ ദുരന്തം ഒഴിവായി. രാവിലെ പ്രാർത്ഥനയും കഴിഞ്ഞ് അടുക്കളയിൽ വന്ന് ചായ ഇടാൻ നോക്കിയപ്പോൾ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു, പിന്നെ ഒന്നും നോക്കീല. റുഖിയ ബീവി സിലിണ്ടർ എടുത്ത് വെളിയിൽ ഇട്ട് വെള്ളം ഒഴിച്ച് തണുപ്പിച്ചു.

ഇടവ, കാപ്പിൽ കിഴക്കേവിളാകം റുക്കിയാബീവി (70) യുടെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ 6.45 ഓടെയാണ് സംഭവം. റുഖിയ ബീവി രാവിലെ നമസ്കാരവും കഴിഞ്ഞ് അടുക്കളയിലെത്തി പാചകത്തിനായി ഗ്യാസ് ഓൺ ചെയ്തതോടെ കുറ്റിയിൽ നിന്നും തീ പടരുകയായിരുന്നു. തുടർന്ന് റുക്കിയാബീവിയുടെ അവസരോചിതമായ ഇടപെടലിൽ ഗ്യാസ് കുറ്റി എടുത്ത് പുറത്തേയ്ക്കിട്ടു. അപ്പോഴെക്കും റഗുലേറ്റർ ഉരുകി പിടിക്കുകയും സിലിണ്ടറിന്റെ ഭാഗത്ത് തീ പടർന്ന് പിടിക്കുകയുമുണ്ടായി. തുടർന്ന് പൈപ്പ് ലൈനിൽ നിന്നും ഓസ്‌ ഉപയോഗിച്ച് വെള്ളം ഒഴിച്ചുകൊണ്ടിരുന്നു. ഉടൻ നാട്ടുകാർ എത്തി വർക്കല ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് സംഘമെത്തി തീ കെടുത്തി. റുഖിയ ബീവിയുടെ അവസരോചിതമായ ഇടപെടലിനെ അവർ അഭിനന്ദിച്ചു.വർക്കല സ്റ്റേഷൻ ഓഫീസർ സുനിൽകുമാർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, ഫയർമാൻമാരായ യു.കെ വിനോദ് , പ്രതീഷ് കുമാർ, വിശാഖ്, ഹോം ഗാർഡ് ബിജു, ഡ്രൈവർ ഷൈജു എന്നിവരടങ്ങിയ സംഘം ഏറെ നേരം പണിപ്പെട്ടാണ് തീ കെടുത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!