Search
Close this search box.

വാവറ അമ്പലം ജംഗ്ഷനിൽ സ്റ്റാർട്ട്‌ ചെയ്ത ബൈക്ക് കത്തി നശിച്ചു

Image for representation purpose only

പോത്തൻകോട് : വാവറ അമ്പലം ജംഗ്ഷനിൽ നിർതിയിട്ട് സ്റ്റാർട്ട്‌ ചെയ്ത ബൈക്ക് കത്തി നശിച്ചു. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. മഞ്ഞമല കൊച്ചാലുംമൂട് സ്വദേശി രാജേഷിന്റെ ബൈക്ക് ആണ് കത്തി നശിച്ചത്. ഓടിച്ചു വന്ന ബൈക്ക് നിർത്തിയിട്ട് രാജേഷ് കടയിൽ കയറി. തുടർന്ന് കടയിൽ നിന്നിറങ്ങി ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്യാൻ ശ്രമിക്കവെയാണ് തീ പിടിച്ചത്. രാജേഷ് ബൈക്കിൽ നിന്ന് എടുത്തു ചാടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!