Search
Close this search box.

വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് അക്രമികളുടെ അഴിഞ്ഞാട്ടം :സ്ത്രീയും കുട്ടികളും ഉൾപ്പെടെ നാലുപേർക്ക് പരിക്ക്..

eiH8B5H65738_compress93

ചുള്ളിമാനൂർ :ബൈക്കിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ചു കാർ യാത്രക്കാരായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബത്തെ ആക്രമിച്ചു. ഇന്ന് വൈകുന്നേരം ആറുമണിയോടെ ചുള്ളിമാനൂർ ചെറുവേലിയിലാണ് സംഭവം. വഞ്ചുവം സ്വദേശിയായ ഷെഹിൻഷായും കുടുംബവും ചെറുവേലിയിലെ ബന്ധുവീട്ടിൽ പോകവേ മറ്റൊരു സംഘം ബൈക്കിനു സൈഡ് കൊടുത്തില്ലെന്നു ആരോപിച്ചു ഇവരുടെ കാർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് നെടുമങ്ങാട് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കാറിലുണ്ടായിരുന്ന ഷഹന്ഷാ, ഭാര്യ, കുട്ടികൾ എന്നിവരെ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം ഭയന്ന് കാറിൽ നിന്നും അഭയം തേടിയ അടുത്ത വീടിനു നേരെയും ആക്രമണം നടത്തി.

വീഡിയോ :

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!