ഇന്ധനവില വർധനവിനെതിരെ ഇരുചക്ര വാഹനം ഉരുട്ടി പ്രതിഷേധം .

കിളിമാനൂർ : ഇന്ധനവില വർധനവിനെതിരെ പ്രതിക്ഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്സ് ആർ.ആർ.വി വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരുചക്ര വാഹനം ഉരുട്ടി പ്രതിക്ഷേധിച്ചു.

യൂത്ത് കോൺഗ്രസ്സ് വാർഡ് പ്രസിഡന്റ് ആസിഫിന്റെ നേതൃത്വത്തിലുള്ള പ്രതിക്ഷേധ റാലി മണ്ഡലം പ്രസിഡന്റ് അനൂപ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. നേതാക്കളായ മനോജ് റ്റി ആർ, ബൻഷ പോങ്ങനാട്, ഗണേഷ് പുത്തൻവീട് , അയ്യപ്പദാസ് എന്നിവർ സംസാരിച്ചു.