കടയ്ക്കാവൂരിൽ യൂത്ത് കോൺഗ്രസിന്റെ ടീവി ചലഞ്ച്

കടയ്ക്കാവൂർ : യൂത്ത് കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റിയുടെ ടീവി ചലഞ്ചിന്റെ ഭാഗമായി നിർധന വിദ്യാർത്ഥികൾക്കുള്ള രണ്ടാംഘട്ട ടീവി വിതരണം മണനാക്ക് ടൗൺ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഷാൻ മണനാക്കിന്റെ അധ്യക്ഷതയിൽ ടൗൺ കമ്മിറ്റി പ്രസിഡന്റ്‌ നഹാസ്, നസീം, ജബ്ബാർ, ഷിഹാബുദ്ധീൻ, സാബു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ അമൽ, സുബിൻ, റോഷിത് എന്നിവർ നേതൃത്വം നൽകി.