കിഴുവിലത്ത് പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും ഏറ്റുമുട്ടി, വാർഡ് മെമ്പർ ആശുപത്രിയിൽ

കിഴുവിലം : കിഴുവിലം ഗ്രാമ പഞ്ചായത്തിൻ്റെ സ്റ്റാംഡിംഗ് കമ്മിറ്റി ചെയർമാനും 14-ാം വാർഡ് മെമ്പർ കൂടിയായ ജി.ഗോപകുമാറിനെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ. അൻസാർ മർദ്ധിക്കുകയും മൊബൈൽ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിക്കുകയും ചെയ്തതായി പരാതി.

കിഴുവിലം ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിൽ ഹോമിയോ മരുന്ന് വിതരണം ചില വ്യക്തികൾ വിതരണം ചെയ്തതിൽ അപാകതയുണ്ടെന്നും ഈ കോവിഡ് കാലഘട്ടത്തിൽ ഇത് വിതരണം ചെയ്യാൻ ആശാവർക്കർമാരും ഹെൽത്ത് ഉദ്യോകസ്ഥരും സാനിറ്റേഷൻ കമ്മിറ്റിക്കാർ ഉൾപ്പെടെയുള്ളവർക്കാണ് ഇതിൻ്റെ ചുമതലയെന്നിരിക്കെയാണ് പഞ്ചായത്തിൽ ഇത്തരം അനധികൃത പ്രവർത്തനങ്ങൾ നടന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പഞ്ചായത്തിലെ എൽഡിഎഫ് മെമ്പർമാർ പഞ്ചായത്ത് സെക്രട്ടറിയുമായി സംസാരിച്ചുകൊണ്ടിരിക്കെ യാതൊരു പ്രകോപനവും കൂടാതെ പഞ്ചായത്ത് പ്രസിഡൻ്റ് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ആക്രമണത്തിൽ പരിക്കേറ്റ മെമ്പർ ആശുപത്രിയിൽ ചികിത്സ തേടി. നെഞ്ചിൽ മർദ്ദനമേറ്റെന്നും ഇസിജിയിൽ വിത്യാസമുണ്ടെന്നുമാണ് റിപ്പോർട്ട്‌.

അതേ സമയം തന്നെയും വാർഡ് മെമ്പർ മർദിച്ചെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറയുന്നു. അതിന്റെ പ്രതിഷേധ സൂചകമായി പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി സ്‌പീക്കർ വി. ശശിയുടെ ഓഫീസിന് മുന്നിൽ ധർണ നടത്തി.