മടവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

മടവൂർ : കേന്ദ്ര ഗവണ്മെന്റിന്റെ ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചു മടവൂർ പുലിയൂർക്കോണം മണ്ഡലം കമ്മിറ്റികൾ മടവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വർക്കല കഹാർ ഉദ്ലാടനം ചെയ്തു.പുലിയൂർക്കോണം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എം.ജി.മോഹൻദാസ് അധ്യക്ഷത വഹിച്ചു. മടവൂർ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആർ.അനിൽകുമാർ സ്വാഗതം പറഞ്ഞു.ഡിസിസി അംഗങ്ങളായ കെ.ധർമശീലൻ,തകരപ്പറമ്പ് ചന്ദ്രൻ,ഗോപാലകുറുപ്പ്,ഗ്രാമപഞ്ചായത്തംഗം എ.നവാസ്,മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഹസീന, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ കുറിച്ചിയിൽ സുനിൽകുമാർ, യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഫ്സൽ മടവൂർ,കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ആയ ബിജു.പി.ചന്ദ്രൻ,ലാലു കുറിച്ചിയിൽ, മുളവന സജീവ്‌, വിജയൻ, അച്ചു സത്യസദാസ്, അച്ചു ശിവകുമാർ, അഭിരാം എന്നിവർ പങ്കെടുത്തു.