Search
Close this search box.

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

eiL7AC466874

പള്ളിക്കൽ : എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. മദ്രസ അധ്യാപകനായ പളളിയ്ക്കൽ കാട്ടു പുതുശ്ശേരി വാഴവിള വീട്ടിൽ നാസറുദ്ദീനാണ് (50) അറസ്റ്റിലായത്.

മദ്രസയിൽ പഠനത്തിനായി എത്തിയ വിദ്യാർത്ഥിനിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി വീട്ടിൽ പറഞ്ഞതോടെ ചൈൽഡ് ലൈനിൽ അറിയിക്കുകയും, ചൈൽഡ് ലൈൻ കുട്ടിയെ കൺസിലിംഗ് നടത്തിയ ശേഷം കേസ് അഞ്ചൽ പോലീസിന് കൈമാറുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത ശേഷം അഞ്ചൽ പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി. അഞ്ചൽ സി.ഐ. എൽ അനിൽ കുമാർ, എസ്.ഐ സജീർ, എസ്.ഐ ജോൺസൺ, സിവിൽ പോലീസ് ഓഫീസർമാരായ ജി.അഭിലാഷ്, ഹരീഷഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!