സഹകരണ ജീവനക്കാരുടെ സഹകരണത്തിൽ മുടപുരത്ത് നടീൽ ഉത്സവം 

മുടപുരം:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.)ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുടപുരം പാടശേഖരത്ത് നടന്ന നടീൽ ഉത്സവം ആറ്റിങ്ങൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.രാമുവും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷും ചേർന്ന് ഉദ്‌ഘാടനം ചെയ്തു.മുടപുരം പാടശേഖരത്തെ 50 സെൻറ് വയലിലാണ് നെൽകൃഷി ചെയ്യുന്നത്.യൂണിയൻ ജില്ലാ സെക്രട്ടറി വി.വിജയകുമാർ , ഏരിയാ പ്രസിഡന്റ് രവീന്ദ്രൻ നായർ,സെക്രട്ടറി ബി.രാജീവ്,ഏരിയാ ജോയിൻറ് സെക്രട്ടറി ജി.വിജയകുമാർ,അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി.അനിലാൽ, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ ആർ.അനിൽ, ബി.മുരളീധരൻ നായർ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബി.ശോഭ എസ്.ചന്ദ്രൻ യൂണിയൻ നേതാക്കളായ എസ്.ബിന്ദു, എസ്.രാജേഷ്,എസ്.ആർ.ബീന, എൻ.ആർ.റിനു , എസ്.വിനീത്, ജിഷി,റജില തുടങ്ങിയവർ പങ്കെടുത്തു.