Search
Close this search box.

പള്ളിപ്പുറം ടെക്‌നോസിറ്റിയുടെ ഭൂമിയില്‍ കളിമണ്‍ ഖനനം ചെയ്യാനുള്ള തീരുമാനം റദ്ദാക്കണം: രമേശ് ചെന്നിത്തല.

eiYYQ2175714_compress87

പള്ളിപ്പുറം : ടെക്‌നോസിറ്റിയുടെ ഭൂമിയില്‍ നിന്നും കളിമണ്‍ ഖനനം ചെയ്യാനുള്ള തീരുമാനം റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പമ്പയിലെ മണല്‍ കടത്തില്‍ ആദ്യം ഇടപെട്ട കമ്പനിയാണ് ടെക്‌നോസിറ്റിയിലെ കളിമണ്‍ ഖനനത്തിനും പിന്നില്‍. യൂ ടേണ്‍ അടിക്കുന്ന സര്‍ക്കാര്‍ ഈ നടപടിയില്‍ നിന്നും പിന്‍വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ടമായ ടെക്‌നോസിറ്റിക്ക് വേണ്ടി പള്ളിപ്പുറത്ത് ഏറ്റെടുത്ത ഭൂമിയില്‍ കളിമണ്‍ ഖനനത്തിന് വിവാദ നീക്കവുമായി സര്‍ക്കാര്‍. സി.പി.എം നേതാവ് ചെയര്‍മാനായ കേരള സംസ്ഥാന മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ (കെംഡല്‍) നേതൃത്വത്തിലാണ് ഖനനത്തിന് വഴിയൊരുങ്ങുന്നതെന്നാണ് ആരോപണം. പള്ളിപ്പുറം ഉള്‍പ്പെടുന്ന മംഗലപുരം പഞ്ചായത്തില്‍ ഖനനം നിരോധിച്ചുള്ള സുപ്രീം കോടതി ഉത്തരവ് തന്നെ കാറ്റില്‍ പറത്തിക്കൊണ്ടാണ് നടപടി.

ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം വിവാദമായതിന് പിന്നാലെയാണ് പള്ളിപ്പുറത്തും കളിമണ്‍ ഖനനം നടത്താനുള്ള നീക്കം.2006 ലാണ് ടെക്‌നോസിറ്റിക്ക് വേണ്ടി 514 ഏക്കര്‍ ഏറ്റെടുക്കുന്നത്. ടെക്‌നോപാര്‍ക്കിന്റെ നാലാം ഘട്ട വികസനപദ്ധതിയായ പള്ളിപ്പുറത്തെ ടെക്‌നോസിറ്റിക്കു വേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ സര്‍ക്കാരിന്റെ കളിമണ്‍ ഖനനത്തിന് വേണ്ടിയുള്ള വിവാദ നീക്കത്തിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സ്ഥലം സന്ദര്‍ശിച്ചത്.സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്തിരിഞ്ഞില്ലങ്കില്‍ ശക്തമായ സമര പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുന്‍ എം.എല്‍.എമാരായ പാലോട് രവി.എം.എ വാഹിദ്,കോണ്‍ഗ്രസ് നേതാക്കളായ എം.എ ലത്തീഫ്,എം.മുനീര്‍ അണ്ടൂര്‍ക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി,വൈസ് പ്രസിഡന്റ് പൊടിമോന്‍ അഷറഫ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!