ഇന്ധന വില വർധനയ്ക്കെതിരെ അടയമൺ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ ധർണ നടത്തി

കിളിമാനൂർ : കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും പെട്രോൾ ഡീസൽ വിലവർധനയ്ക്കെതിരെയും കോൺഗ്രസ്‌ അടയമൺ മണ്ഡലം കമ്മിറ്റി അടയമൺ പോസ്റ്റ്‌ ഓഫീസ് മുന്നിൽ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി എ. ഷിഹാബുദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ. നളിനാക്ഷൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ ഏ. ആർ. ഷമീം, ചെറുനാരകം കോട് ജോണി, ഹരിശങ്കർ, റ്റി. പ്രസന്ന, മോഹൻലാൽ,ഷാജി അടയമൺ, അൽ അമീൻ, യാസീൻ എന്നിവർ സംസാരിച്ചു.