ഇന്ധനവില വർധനവിനെതിരെ മണമ്പൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി.

കല്ലമ്പലം:ഇന്ധനവില വർധിപ്പിച്ച് പകൽകൊള്ള നടത്തുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ രാജ്യത്തൊട്ടാകെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തുന്ന പ്രത്യക്ഷ സമരങ്ങളുടെ ഭാഗമായി മണമ്പൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണമ്പൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.ധർണ ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണമ്പൂർ മണ്ഡലം പ്രസിഡൻ്റ് പി സജീവ് അധ്യക്ഷത വഹിച്ചു. മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ്,വൈസ് പ്രസിഡന്റ് എസ്‌ സുരേഷ്കുമാർ, രാധാകൃഷ്ണൻ,കുളമുട്ടം സലിം,ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി വലിയവിള സമീർ,അസീസ് കിനാലുവിള,ആർ എസ്‌ രഞ്ജിനി,പ്രേശോഭന വിക്രമൻ,നഹാസ്,നാസിമുദ്ധീൻ,ജയ,സോഫിയ സലിം,പ്രസാദ് എന്നിവർ പങ്കെടുത്തു.