തച്ചപ്പള്ളി ഗവ:എൽ. പി. സ്കൂളിന് പ്രതിധ്വനി കൂട്ടായ്മ ടെലിവിഷൻ നൽകി

പോത്തൻകോട് : ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി തച്ചപ്പള്ളി ഗവ:എൽ. പി. സ്കൂളിന്

കഴക്കൂട്ടം ടെക്നോപാർക്ക് പ്രതിധ്വനി കൂട്ടായ്മ നൽകിയ ടെലിവിഷൻ പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ ഏറ്റുവാങ്ങി. പി. റ്റി. എ. പ്രസിഡന്റ്
അൻഷാദ് ജമാൽ ഹെഡ്മിസ്ട്രസ്
എസ്. സെയ്ദ, എസ്. എം.സി. ചെയർമാൻ സന്തോഷ്‌, പ്രതിധ്വനി ഭാരവാഹികളായ അജിത്, സിനു അധ്യാപികമാരായ ഷഹീദ, വാഹനാ ഉറൂബ്, പി. റ്റി. എ അംഗങ്ങളായ അനു, സുമ, സുമയ്യ സ്കൂൾ ജീവനക്കാരായ രവീന്ദ്രൻ നായർ, ശ്രുതി, ഹസീന എന്നിവർ പങ്കെടുത്തു.