Search
Close this search box.

പെരുങ്ങുഴി നാലുമുക്ക് പാലക്കൽ പ്രസന്നഗിരി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ മോഷണം

Image for representation purpose only

മുടപുരം: പെരുങ്ങുഴി നാലുമുക്ക് പാലക്കൽ പ്രസന്നഗിരി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നു.ആറ് കാണിക്കവഞ്ചികൾ ,  പൂജ പത്രങ്ങൾ , അഞ്ചു വിളക്കുകൾ ,രണ്ടു കിണ്ടികൾ മുതലായവയാണ് നഷ്ടപെട്ടത്.ഈ വിവരം  രാവിലെയാണ് അറിയുന്നത്.തുടർന്ന് ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ എത്തി ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ അറിയിച്ചു.പോലീസും നാട്ടുകാരും കമ്മിറ്റി അംഗങ്ങളും  ചേർന്ന് നടത്തിയ തിരച്ചിലിൽ ക്ഷേത്ര കുളത്തിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും അഞ്ചു  കാണിക്കവഞ്ചികൾ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തി.ഏകദേശം പതിനയ്യായിരം രൂപയുടെ നഷ്ടവും ഉണ്ടായതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.ക്ഷേത്ര പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം ഉള്ളതായി അവർ ആരോപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!