Search
Close this search box.

വർക്കലയിൽ ലോട്ടറി കച്ചവടക്കാരൻ 11 വയസ്സുകാരിയെ പീഡിപ്പിച്ചു

ei0GNIK88079_compress37

വർക്കല : വർക്കലയിൽ 11 വയസ്സുകാരിയെ ലോട്ടറി വിൽപ്പനക്കാരൻ പീഡിപ്പിച്ചു. വർക്കല ഇലകമണിലാണ് സംഭവം. ലോട്ടറി കച്ചവടകാരനായ ഹരിഹരപുരം വടക്കേ ചരുവിള വീട്ടിൽ മഹീന്ദ്രനെയാണ് അയിരൂർ പോലീസ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കോളനിയിൽ ലോട്ടറി കച്ചവടവുമായി ബന്ധപ്പെട്ട് ഇയാൾ കോളനിയിലെത്തുക പതിവായിരുന്നു. ഇതിനിടയിലാണ് കുട്ടിയുമായി സൗഹൃദത്തിലാകുകയും സ്നേഹം നടിച്ച് കുട്ടിയെ തന്ത്രപൂർവം പ്രലോഭനങ്ങൾ നൽകി പീഡിപ്പിക്കുകയും ചെയ്തതെന്ന് പോലീസ് പറയുന്നു.

ആറ്റിങ്ങൽ ഡി.ഐ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അയിരൂർ എസ്.ഐ ഡി.സജീവ് ,എസ്.ഐ സുദർശനൻ ,എ, എസ്.ഐ ബൈജു ,പോലീസുകാരായ ജയ് മുരുകൻ ,തുളസി ,ഷംഷീർ ,ധന്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!