മുൻ എംഎൽഎ എ.അലി ഹസ്സൻ അനുസ്മരണം ആഗസ്റ്റ് ഒന്നിന്

ചെമ്മരുതി : സി.പി.എം നേതാവും മുൻ വർക്കല എം.എൽ.എ.യും കിളിമാനൂർ കാർഷിക വികസന ബാങ്കിന്റെ പ്രസിഡന്റും ഇടവ മുസ്ലിം ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപക, രും ദീർഘകാലം ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റുമായിരുന്ന എ.അലി ഹസ്സന്റെ എട്ടാമത് ചരമവാർഷിക ദിനം ഓഗസ്റ്റ് ഒന്നിന് ആചരിക്കും. സിപി.എം ജില്ലാ -ഏര്യാ നേതാക്കളുടെ നേതൃത്വത്തിൽ നാളെ രാവിലെ 9.30ന് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നരിക്കല്ല് ജംഗ്ഷനിൽ പുഷ്പാർച്ച നടത്തുമെന്ന് സി.പി.ഐ.എം വർക്കല ഏര്യാ സെക്രട്ടറി എസ് രാജീവ് അറിയിച്ചു.