Search
Close this search box.

വർക്കലയിൽ അങ്കണവാടിയിൽ നിന്ന് കുട്ടിക്ക് നൽകിയ അമൃതം പൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടങ്ങൾ

ei8HYKO75188_compress16

വർക്കല : വർക്കലയിൽ അങ്കണവാടിയിൽ നിന്ന് കുട്ടിക്ക് നൽകിയ അമൃതം പൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. വർക്കല 9 ആം വാർഡിലെ അങ്കണവാടിയിൽ നിന്നും വാർഡ് പരിധിയിൽ നടയറ ജെജെ വില്ലയിൽ താമസിക്കുന്ന കുട്ടിക്ക് നൽകിയ അമൃതം പൊടിയിലാണ് ചത്ത പല്ലിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. അങ്കണവാടിയിൽ നിന്നും രണ്ടാഴ്ച മുൻപാണ് അമൃതം പൊടി കിട്ടിയതെന്ന് വീട്ടുകാർ പറഞ്ഞു. രണ്ടര വയസ്സുള്ള കുട്ടിക്ക് നൽകുന്ന ആരോഗ്യ പോഷകാഹാരത്തിൽ ചത്ത പല്ലിയുടെ എല്ലും തലയും കണ്ട് വീട്ടുകാർ ആകെ ആശങ്കയിലായി. മുനിസിപ്പാലിറ്റിയെയും കുടുംബശ്രീ ഓഫീസിലും വിവരം അറിയിച്ചെങ്കിലും തിങ്കളാഴ്ച നോക്കാമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് വീട്ടുകാർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!