Search
Close this search box.

കല്ലമ്പലത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച പാമ്പ് പിടുത്തക്കാരനെ നാട്ടുകാർ കെട്ടിയിട്ട് പോലീസിൽ ഏൽപ്പിച്ചു

eiNMCU547507_compress14

കല്ലമ്പലം : കല്ലമ്പലം പുതുശ്ശേരിമുക്കിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച പാമ്പ് പിടുത്തക്കാരനെ നാട്ടുകാർ കെട്ടിയിട്ട് പോലീസിൽ ഏൽപ്പിച്ചു. യൂസുഫ് കുഞ്ഞ് (48) ആണ് പിടിയിലായത്. ഇന്നലെ രാത്രി 9 അര മണിയോടെയാണ് സംഭവം. പുതുശ്ശേരിമുക്കിലെ വീട്ടിൽ എത്തിയ ഇയാൾ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും തുടർന്ന് സ്ത്രീയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ഇയാളെ കെട്ടിയിട്ട് പോലീസിനെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്‌. കല്ലമ്പലം പോലീസ് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!