Search
Close this search box.

പള്ളിക്കലിൽ 13കാരിക്ക് പീഡനം, യുവാവ് അറസ്റ്റിൽ

ei4IDHE90649

പള്ളിക്കൽ : 13കാരിയെ പീഡിപ്പിച്ച കേസിൽ ടാപ്പിംഗ് തൊഴിലാളിയായ യുവാവ് അറസ്റ്റിൽ. വാമനപുരം നെല്ലനാട് കുന്നിൽ വീട്ടിൽ അജീന്ദ്രൻ നായരാണ് (35) അറസ്റ്റിലായത്. ഇയാൾ ടാപ്പിംഗുമായി ബന്ധപ്പെട്ട് പള്ളിക്കൽ മൂതലയിലായിരുന്നു താമസം. പീഡനവിവരം കുട്ടി ഇളയമ്മയോട് പറയുകയും തുടർന്ന് പൊലീസിനെ അറിയിക്കുകയുമായിരുന്നു. ജില്ലാ പൊലീസ് മേധാവി അശോകന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ പള്ളിക്കൽ ഐ.എസ്.എച്ച്.ഒ അജി.ജി.നാഥ്‌, എസ്.ഐ പി. അനിൽകുമാർ, സി.പി.ഒമാരായ അനിൽകുമാർ, മധു, രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!