Search
Close this search box.

‘സ്‌നേഹവീടിനായി’ യുവാവ് 4 വർഷമായി കാത്തിരിക്കുന്നു

eiGUZOW93492_compress94

മണമ്പൂർ : മണമ്പൂർ പഞ്ചായത്ത്‌ പരിധിയിൽ പെരുംകുളം, പനക്കോട്ടുകോണം കുന്നിൽ വീട്ടിൽ ബിജുവാണ് 4 വർഷമായി വീടിനായി കാത്തിരിക്കുന്നത്. ടാർപോളിനും തുണിയും കൊണ്ട് മറച്ച വീട്ടിൽ താമസിക്കുന്ന ബിജുവിനും അമ്മയ്ക്കും കുടുംബശ്രീയുടെ സ്‌നേഹവീട് പദ്ധതി വഴി വീട് നൽകാൻ 4 വർഷം മുൻപ് കുറ്റിയടിച്ചു. എന്നാൽ അതിനു ശേഷം ബിജുവിന്റെ അമ്മ മരണപ്പെട്ടു. അതോടെ മാനസിക അസ്വസ്ഥതയുള്ള ബിജുവിനെ അധികൃതർ വീണ്ടും പെരുവഴിയിലാക്കി. കുടുംബശ്രീ വഴി വീട് വെയ്ക്കുന്ന പദ്ധതിക്കായി നല്ലൊരു തുക പിരിവ് നടത്തി ചിലർ ചേർന്ന് പങ്കുവെച്ചെടുത്തതായാണ്‌ ആരോപണം ഉയരുന്നത്. ഏറെ പ്രതീക്ഷകൾ നൽകി കുറ്റിയടിച്ച സ്നേഹവീട് ബിജുവിന് വെറുമൊരു സ്വപ്ന വീടായി. ഒറ്റയ്ക്ക് കഴിയുന്ന ബിജുവിന് മാതൃ സഹോദരിയാണ് ഭക്ഷണം നൽകുന്നത്. ചില രാഷ്ട്രീയ വൈരാഗ്യങ്ങൾ കൊണ്ടാണ് ഈ പാവത്തിനെ പറഞ്ഞു പറ്റിക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!