Search
Close this search box.

ഓൺലൈൻ ക്ലാസ്സിൽ താരമായി തുമ്പിയും കൂട്ടുകാരും

eiEJRCW4225_compress49

കിളിമാനൂർ : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ ക്ലാസ്സിലൂടെ താരങ്ങളായി മാറിയിരിക്കുകയാണ് ‘ തുമ്പി ‘എന്ന അജസുന്ദരിയും കിളിമാനൂർ ഗവ:എൽ .പി .എസിലെ കുരുന്നുകളും . വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളായി വേഷമിട്ട കുരുന്നുകൾക്കൊപ്പം പാത്തുമ്മയുടെ ആടായി എത്തിയത് തുമ്പി എന്ന വിളിപ്പേരുള്ള കുഞ്ഞാടും .അങ്ങനെ നാട്ടിലെ താരമായി മാറിയിരിക്കുകയാണ് തുമ്പി . അഞ്ചാം ക്ലാസ്സിലെ മലയാളം പാഠഭാഗം ഓൺലൈൻ ക്ലാസ്സായി അവതരിപ്പിക്കുന്നതിനിടയിലാണ് തുമ്പിയും കൂട്ടുകാരും അതിഥിയായി എത്തുന്നത് .കിളിമാനൂർ വാലഞ്ചേരി നിവാസിയായ മൂന്നാം ക്ലാസ്സുകാരൻ ആകാശിന്റെ ഉടമസ്ഥതയിൽ ഉള്ള ആടാണ് തുമ്പി .എല്ലാവർഷവും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ പുതുമയാർന്ന പരിപാടികൾ സംഘടിപ്പിക്കാറുള്ള കിളിമാനൂർ ഗവ :എൽ .പി എസി ലെ കുരുന്നുകൾക്കാണ് പൊതു വിദ്യാഭ്യസവകുപ്പിന്റെ ഓൺലൈൻ ക്ലാസ്സ്‌സിന്റെ ഭാഗമാകാൻ അവസരം ലഭിച്ചത് . പുതുമയാർന്ന രീതിൽ അഞ്ചാം ക്ലാസ്സിലെ പാത്തുമ്മയുടെ ആട് എന്ന പാഠഭാഗത്തെ അവതരിപ്പിച്ച കൃഷ്‍ണൻകുട്ടിമടവൂർ എന്ന അധ്യാപകന്റെ ക്ലാസ്സിലാണ് കിളിമാനൂർ ഗവ :എൽ .പി .എസിലെ കുരുന്നുകൾ തയ്യറാക്കിയ ഹ്രസ്വചിത്രത്തിന്റെ ഭാഗങ്ങൾ പരിചയപ്പെടുത്തിയത് .കൊറോണകാലത്ത് അഞ്ചാം ക്ലാസ്സിലെ ചേട്ടൻമാരുടെയും ചേച്ചിമാരുടെയും പഠനപ്രവർത്തനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ സന്തോഷത്തിലാണ് കിളിമാനൂർ ഗവ:എൽ .പി .എസിലെ കുരുന്നുകൾ .ഇക്കഴിഞ്ഞ എൽ .എസ് .എസ് പരീക്ഷ റിസൾട്ടിലും തിളക്കമാർന്ന വിജയം നേടിയ കിളിമാനൂർ ഗവ:എൽ .പി എസ് അക്കാഡമിക് പ്രവർത്തങ്ങളിലും മികവ് തെളിയിച്ചിരിക്കുകയാണ് .

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!