Search
Close this search box.

പള്ളിച്ചൽ പഞ്ചായത്തിലെ കാട്ടുകുളം നവീകരിക്കുന്നു

eiIDCV897719_compress64

പള്ളിച്ചൽ : പള്ളിച്ചൽ പഞ്ചായത്തിലെ കാട്ടുകുളം നവീകരിക്കുന്നു. ഐ ബി സതീഷ് എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് കുളം നവീകരിക്കുന്നത്‌. ഇതിനായി 24.5 ലക്ഷം രൂപ അനുവദിച്ചു. പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന പള്ളിച്ചൽ പഞ്ചായത്തിലെ അപൂർവം കുളങ്ങളിലൊന്നാണിത്‌.

കടുത്ത വേനലിലും കുളം വറ്റാറില്ല. പഴയ തലമുറയിലെ പലരും നീന്തൽ പഠിച്ചത് ഇതിലാണ്‌. ഒരു കാലത്ത്‌ ജനകീയ മത്സ്യ കൃഷിയുമുണ്ടായിരുന്നു. അനധികൃത നിർമാണങ്ങൾ ഒഴിവാക്കി നടപ്പാതയും കുട്ടികൾക്കായി ഒരു പാർക്കും ഓപ്പൺ എയർ ഓഡിറ്റോറിയവും നവീകരണത്തിലൂടെ ലക്ഷ്യമിടുന്നു.

കുളം സംരക്ഷിക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾക്ക്‌ മേൽനോട്ടം വഹിക്കുന്നതിനുമായി കാട്ടുകുളം സംരക്ഷണ ജനകീയ സമിതി രൂപീകരിച്ചു. ഭാരവാഹികൾ: വടക്കേവിള രാജൻ (ചെയർമാൻ), എ വി സന്തോഷ്‌, ലാലു (വൈസ് ചെയർമാന്മാർ), ശിവപ്രസാദ് (കൺവീനർ ) ജയൻ, അരുൺ ( ജോയിന്റ് കൺവീനർമാർ )

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!