ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ കാന്റീൻ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു

വക്കം : വക്കം ഗ്രാമ പഞ്ചായത്ത്‌ 1 -ാം വാർഡിൽ പണയിൽ കടവ്, ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന വിഴിഞ്ഞം സ്വദേശിക്ക് (37 വയസ്സ്) ഇന്നലെ കോവിഡ് സ്ഥീരികരിച്ചു. ഇയാൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനാണ്. വക്കത്ത് ഭാര്യയുടെ കുടുംബ വീടാണ്. ഈ വീട്ടിൽ അടുത്ത സമയത്താണ് താമസിക്കാൻ എത്തിയത്. ഭാര്യയും, രണ്ട് ചെറിയ കുഞ്ഞുങ്ങളും, പ്രായമായ രണ്ട് അമ്മമാരും വീട്ടിലുണ്ട്. അദ്ദേഹത്തിന് അവിടെ മറ്റാരുമായും ബന്ധമില്ല. അദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക തയ്യാറാക്കി വരുന്നു. കോളനി നിവാസികൾക്ക് പരിശോധന നടത്താനും മറ്റ് പ്രതിരോധ നടപടികളും പഞ്ചായത്തിൻ്റെയും വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെയും നേതൃത്വത്തിൻ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അഡ്വ.ബി. സത്യൻ എം.എൽ.എ അറിയിച്ചു.