Search
Close this search box.

ക്ഷേത്ര കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം : 2 പേർ അറസ്റ്റിൽ

eiU6BCL87139

വെമ്പായം : മോഷണ കേസുകളിലെ പ്രതികളായ രണ്ടു പേർ പൊലീസ് പിടിയിലായി. കമലേശ്വരം പരുത്തിക്കുഴി സ്വദേശികളായ മുഹമ്മദ് ജിജാസ് (32), അസി (30) എന്നിവരാണ് വട്ടപ്പാറ പൊലീസിന്റെ പിടിയിലായത്. വട്ടപ്പാറ, വെമ്പായം തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി ക്ഷേത്രങ്ങളുടെ കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലും പാർക്ക് ചെയ്തിരിക്കുന്ന ആട്ടോറിക്ഷകളുടെ ടയർ മോഷ്ടിച്ച് വില്പന നടത്തിയ കേസിലും ഇവർ പ്രതികളാണ്. വട്ടപ്പാറ സമീപത്തെ വാടകവീട്ടിൽ നിന്നാണ് വട്ടപ്പാറ സി.ഐ ബിനുകുമാറിന്റെ നേതൃത്വത്തിൽ ഇവരെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!