Search
Close this search box.

‘വിശക്കുന്നവന് ഒരു നേരത്തെ അന്നം’ വെഞ്ഞാറമൂട് ഡിപ്പോയിൽ തുടക്കം കുറിച്ചു

eiDVG3317935

വെഞ്ഞാറമൂട് : കെഎസ്ആർടിസി വെഞ്ഞാറമൂട് ഡിപ്പോയിലെ കെഎസ്‌ആർടിഇഎ (സിഐടിയു) യൂണിറ്റിന്റെ ജീവകാരുണ്യ പ്രവർത്തനമായ ‘വിശക്കുന്നവന് ഒരു നേരത്തെ അന്നം’ പദ്ധതിക്ക് ഇന്ന് വെഞ്ഞാറമൂട് ഡിപ്പോയിൽ കെഎസ്‌ആർടിഇഎ (സിഐടിയു) നോർത്ത് ജില്ല സെക്രട്ടറി കെ.ബി ഗോപകുമാർ തുടക്കം കുറിച്ചു.

കെഎസ്ആർടിസി ജീവനക്കാരുടെ സഹകരണത്താൽ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂട് ഡിപ്പോയിലും പരിസരത്തും നിന്നുമായി അർഹതപ്പെട്ട ഇരുപത്തി അഞ്ചോളം വ്യക്തികൾക്ക് യൂണിയൻ പ്രവർത്തകർ ഭക്ഷണ പൊതികൾ എത്തിച്ചു നൽകി. തുടർന്നുള്ള എല്ലാ ഞായറാഴ്ചകളിലും ഈ കാരുണ്യ പ്രവർത്തനം തുടരുമെന്ന് പ്രവർത്തകർ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!