Search
Close this search box.

മണമ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി

ei5IS0P63972_compress98

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പങ്ക് പുറത്തുവന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മണമ്പൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ് മണമ്പൂർ മണ്ഡലം പ്രസിഡൻറ് അൽത്താഫ് അധ്യക്ഷത വഹിച്ച യോഗം കോൺഗ്രസ് മണമ്പൂർ മണ്ഡലം പ്രസിഡൻറ് സജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുരേഷ് കുമാർ , കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡൻറ് ജിഷ്ണു മോഹൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ ബാൻഷ പൊങ്ങാനാട്, നാസിഫ് ആലങ്കോട് , യൂത്ത് കോൺഗ്രസ് നേതാക്കളായ വിഷ്ണു ,അഫ്‌സൽ, വിഷു തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!