നൂറുദിവസം നൂറു പ്രതിഭകൾ, സംവാദം പൂർണ്ണമാകുന്നു.

കേരളത്തിലെ ആദ്യ പ്രൊഫഷണൽ നാടകസമിതിയായ കടയ്ക്കാവൂർഎസ്.എസ്.നടനസഭയുടെ ഫെയ്സ് ബുക്ക് തൽസമയ നാടക ചർച്ചകൾ നൂറു ദിവസം പിന്നിടുന്നു. ലോക്ഡൗൺകാലത്ത് ആരംഭിച്ച ഈ കൂട്ടായ്മ അഭിമുഖം, സംവാദം, ചർച്ചകൾ എന്നിവയായിരുന്നു. വിവിധ രാജ്യങ്ങളിലെ മലയാള നാടകപ്രവർത്തകരും നാടകസ്നേഹികളും ഒന്നിച്ചതൽസമയപരിപാടിയായിരുന്നു. കേവലം 10ദിവസമെന്ന ആശയത്തോടെയാണ് സംഘാടകർ കൂട്ടായ്മ ആരംഭിച്ചത്.എന്നാൽ സംവാദപരിപാടികൾ മുടങ്ങാതെ തുടർച്ചയായി 100 ദിവസം പിന്നിടുകയാണ്.

രോഗകാലത്തെ ലോക് ഡൗൺവേളയിലെ കേരളത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കൂട്ടായ്മക്കാണ് നൂറു വർഷം പഴക്കമുള്ള എസ്.എസ്.നടനസഭ അവസരമൊരുക്കിയത്.

പ്രവാസി ജീവിതം നയിക്കുന്ന നാടകകൃത്ത് കടയ്ക്കാവൂർ അജയബോസ് കേരളത്തിലുള്ള സംവിധായകനും നടനുമായ പയ്യന്നൂർമുരളി എന്നിവരാണ് ഇതിന്റെ മുഖ്യ സംഘാടകർ.ഒരാൾ വിദേശത്തും മറ്റൊരാൾ സ്വദേശത്തുമായി നിരന്തരമാ
മെയ് 10ന് പയ്യന്നൂർ മുരളിയുടെ നാടകപ്രഭാഷണത്തോടെയായിരുന്നുതുടക്കം. സൂര്യകൃഷ്ണമൂർത്തി, ഡോ.രാജവാര്യർ,ടി.എം.എബ്രഹാം നാടകകൃത്തുക്കളായ ഫ്രാൻസിസ് .ടി മാവേലിക്കര, അഡ്വ.മണിലാൽ, വെൺകുളം ജയകുമാർ, ഹേമന്ത് കുമാർ, ശശികുമാർ, നാടക സംവിധായകരായ വക്കം ഷക്കീർ, പ്രദീപ് റോയ്, പ്രശാന്ത് നാരായണൻ, വൽസൻ നിസരി, രാജീവൻ മമ്മിളി, ബിമൽമുരളി,കണ്ണൂർ വാസൂട്ടി സിനിമസംവിധായകരായപ്രിയനന്ദൻ, പ്രമോദ് പയ്യന്നൂർ, ചലച്ചിത്ര താരങ്ങളായ ശിവജി ഗുരുവായൂർ, സന്തോഷ് കീഴാറ്റൂർ,യതികുമാർ, സാജൻ പള്ളുരുത്തി
സംഗീത സംവിധായകർ, ചിത്രകാരൻമാർ, ഗാനരചയിതാക്കൾ എന്നിങ്ങനെ നിരവധി പേരാണ് ഇതിനകം സംവാദത്തിൽ പങ്കെടുത്തത്. മുതിർന്ന നാടക പ്രവർത്തകനും രംഗപട രചനയിലെ രാജശില്പിയുമായ ആർട്ടിസ്റ്റ് സുജാതനാണ് നൂറാം ദിന പ്രഭാഷണത്തിനെത്തുന്നത്.