അകത്തുമുറി കോറന്റൈൻ സെന്ററിൽ നിന്നും നിരവധി മോഷണ കേസുകളിലെ പ്രതി രക്ഷപെട്ടു

വർക്കല : നിരവധി മോഷണ കേസുകളിലെ പ്രതി മാക്കാൻ വിഷ്ണു എന്ന് അറിയപ്പെടുന്ന വിഷ്ണു കോറന്റൈൻ സെന്ററിൽ നിന്നും രക്ഷപ്പെട്ടു. വർക്കല അകതുമുറി എസ്.ആർ മെഡിക്കൽ കോളേജിൽ നിന്നുമാണ് പ്രതി രക്ഷപെട്ടത്. ഇന്ന് രാത്രി 8 മണിയോടെയാണ് ഇയാൾ കോറന്റൈൻ സെന്ററിൽ നിന്നും ചാടിയത്. തിരുവനന്തപുരം ഫോർട്ട്, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ നിരവധി കേസുകളിൽ പ്രതിയാണ് വിഷ്ണു. വർക്കല, അയിരൂർ, കടയ്ക്കാവൂർ പോലീസുകൾ ശക്തമായ അന്വേഷണം ആരംഭിച്ചു.